ബഥാനിയ റിന്യൂവല്‍ സെന്ററില്‍ കുട്ടികള്‍ക്കായി അവധിക്കാല ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ കുട്ടികളെ വിശുദ്ധ ജീവിതത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധ്യാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷന് ആരംഭിച്ചു.
ധ്യാനങ്ങളുടെ സമയക്രമം താഴെ നല്കുന്നു:
ഏയ്ഞ്ചല്‍സ് ധ്യാനം (ഈ വര്‍ഷം ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്കും സ്വീകരിച്ചവര്‍ക്കും): ഏപ്രില്‍ 13 മുതല്‍ 15 വരെ. താമരശ്ശേരി രൂപത മിഷന്‍ലീഗ് നേതൃത്വം നല്‍കും. ഫീസ്: 600 രൂപ.
ഹൈസ്കൂള്‍, +1 കുട്ടികള്‍ക്ക് (8, 9, 10, 11 ക്ലാസ്സുകള്‍): ഏപ്രില്‍ 19 മുതല്‍ 22 വരെ ഹെസദ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കും. ഫീസ്: 800 രൂപ.
പ്ലസ് ടു (+2) കുട്ടികള്‍ക്ക്: രണ്ട് ബാച്ചുകളിലായി മെയ് 4 മുതല്‍ 7 വരെയും, മെയ് 8 മുതല്‍ 11 വരെയും നടക്കും. ഫീസ്: 800 രൂപ.
യുപി സ്കൂള്‍ വിഭാഗം (5, 6, 7 ക്ലാസ്സുകള്‍): മെയ് 17 മുതല്‍ 20 വരെ ഹെസദ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കും.
സീറ്റുകള്‍ പരിമിതമായതിനാല്‍ 200 രൂപ ബുക്കിങ് ഫീസ് മുന്‍കൂറായി അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബുക്കിങ് ഫീസ് നേരിട്ടോ അല്ലെങ്കില്‍ 9495319231 എന്ന നമ്പറിലേക്ക് ഗൂഗിള്‍പേ വഴിയോ അടയ്ക്കാവുന്നതാണ്. ഗൂഗിള്‍പേ വഴി പണമടയ്ക്കുന്നവര്‍ വിവരം ഓഫീസില്‍ വിളിച്ച് അറിയിക്കണം.
ധ്യാനത്തിന് വരുന്ന കുട്ടികള്‍ ബൈബിള്‍, നോട്ട്ബുക്ക്, പേന, വസ്ത്രങ്ങള്‍, വാട്ടര്‍ ബോട്ടില്‍, ബെഡ്ഷീറ്റ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ കരുതേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 9539884280, 9539535364.