അഭിലാഷ് കുടിപ്പാറ കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍


കത്തോലിക്കാ കോണ്‍ഗ്രസ് (AKCC) യൂത്ത് കൗണ്‍സിലിന്റെ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററായി താമരശ്ശേരി രൂപതാംഗമായ അഭിലാഷ് കുടിപ്പാറ തെരഞ്ഞെടുക്കപ്പെട്ടു. യുവജന പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തന മികവും നേതൃപാടവവുമാണ് പുതിയ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

2022, 2023 വര്‍ഷങ്ങളില്‍ കെസിവൈഎം താമരശ്ശേരി രൂപതാ പ്രസിഡന്റായിരുന്നു. 2019 മുതല്‍ 2021 വരെ ജനറല്‍ സെക്രട്ടറിയായും 2018-ല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024-2025 കാലയളവില്‍ കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.

നിലവില്‍ എകെസിസി യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍, രൂപതാ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മിഷന്‍ ലീഗ് മേഖല പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഞ്ഞക്കുന്ന് ഇടവകയിലെ കുടിപ്പാറ ബാബു – സിനി ദമ്പതികളുടെ മകനാണ്. പശുക്കടവ് ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂള്‍ അധ്യാപകനാണ്. ആഷ്ലിയാണ് ഭാര്യ. എസ്‌റേന്‍ ഏക മകന്‍.

പുതിയ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഭിലാഷ് കുടിപ്പാറയ്ക്ക് രൂപതാ നേതൃത്വവും വിവിധ സംഘടനാ ഭാരവാഹികളും ആശംസകള്‍ നേര്‍ന്നു.