കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിഷ്യലായി രണ്ടാം തവണയും ഫാ. ബിജു ജോണ്‍ വെള്ളക്കട തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് മാലോം സ്വദേശിയായ ഫാ. ബിജു സില്‍വര്‍ ഹില്‍സ് സ്‌കൂളുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ. പീറ്റര്‍ മരോട്ടിക്കത്തടം (വികര്‍ പ്രൊവിന്‍ഷ്യല്‍, അജപാലനം) ഫാ. സനീഷ് ചുഴനിയില്‍ (വിദ്യാഭ്യാസം, മീഡിയ) ഫാ. ജോസഫ് പ്രകാശ് ചേലക്കല്‍ (സാമൂഹ്യസേവനം) ഫാ. സിബി പുളിക്കല്‍ (സാമ്പത്തികം) എന്നിവരെ സെക്രട്ടറിമാരായും ഫാ. ബിനീഷ് കിഴക്കെപുരയ്ക്കലിനെ ഓഡിറ്ററായും തെരഞ്ഞെടുത്തു.
