യുദ്ധങ്ങള്‍ അവസാനിപ്പാക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ
ഉക്രൈനിലേയും പാലസ്തീനിലെയും യുദ്ധ ദുരിതം പേറുന്നവരെ യൗസേപ്പിതാവന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പിതാന്റെ തിരുനാള്‍ ആഘോഷിച്ച ശേഷമായിരുന്നു യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന.
യുദ്ധം എപ്പോഴും പരാജയമാണെന്നും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഉക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രായേല്‍ പാലസ്തീനെതിരെ യുദ്ധം ആരംഭിച്ചത്. രണ്ടു യുദ്ധങ്ങളിലുമായി പിഞ്ചു കുട്ടികളടക്കം നിരവധി പേര്‍ മരിക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു.