ഡിജിറ്റലൈസേഷന്‍ പ്രോജക്ട്: കോ-ഓഡിനേറ്റര്‍മാരുടെ സംഗമം നടത്തി
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷന്‍ പ്രോജക്ടിന്റെ ഭാഗമായി ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംഗമവും പരിശീലനവും ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. 75-ല്‍ അധികം ഇടവക പ്രതിനിധികള്‍ പങ്കെടുത്തു. രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റലൈസേഷന്‍ രൂപത കോ-ഓഡിനേറ്റര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍, കോര്‍ഹബ് സൊല്യൂഷന്‍സ് സിഇഒ സിജോ കുഴിവേലില്‍, ബ്ര. ജസ്വിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാല്‍ മോണ്‍. അബ്രാഹം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സംഗമം നടത്തിയത്. 2026-ല്‍ ഡിജിറ്റലൈസേഷന്‍ പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ അടക്കമുള്ളവ ഏറെ എളുപ്പമാകും. കൂടാതെ എല്ലാ ഇടവകകള്‍ക്കും വെബ്‌സൈറ്റ് ആരംഭിക്കും. വിവിധ ഭക്തസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും രൂപതാംഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികള്‍ വിഭാവനം ചെയ്യുവാനും ഡിജിറ്റലൈസേഷന്‍ ഉപകരിക്കും.