കുടുംബകൂട്ടായ്മ മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു
താമരശ്ശേരി രൂപത കുടുംബകൂട്ടായ്മ സംഘടിപ്പിച്ച മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. മരുതോങ്കര സെന്റ് മേരീസ് ഫൊറോന ഇടവകയിലെ കുടുംബകൂട്ടായ്മകളാണ് ഒന്നാം സമ്മാനം നേടിയത്.
ജോഷിത ചാള്‍സ് (സെന്റ് ജോണ്‍ പോള്‍ 2), ജോണ്സണ് പരപ്പുപാറ (ക്രൈസ്റ്റ് ദ കിംഗ്), സ്നേഹ ബിജോയി പരപ്പുപാറ (ക്രൈസ്റ്റ് ദ കിംഗ്), ജ്യോതിസ് മനോജ് (ഫാത്തിമ മാതാ), നിര്‍മ്മല പെരുമ്പള്ളില്‍ (സെന്റ് എവൂപ്രാസിയ), ആല്ബിന് രാജു (സെന്റ് ജോണ്‍ പോള്‍ 2), മരിയ റോയ് (സെന്റ് ആന്റണീസ്) എന്നിവര്‍ അടങ്ങിയ ടീമാണ് മരുതോങ്കരയ്ക്കുവേണ്ടി മത്സരിച്ചത്.
രണ്ടാം സമ്മാനം കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന് ഇടവകയിലെ കുടുംബകൂട്ടയാമകള്‍ കരസ്ഥമാക്കി. മെറില്‍ ആന്‍ ടോംസ് (സെന്റ് മൈക്കിള്‍), ടെസ്സ ജോബി (സെന്റ് മാര്‍ഗരറ്റ് മേരി അലക്കോക്ക്), അലീഷ നടുക്കുടി (ഫ്രാന്‍സിസ് സേവ്യര്‍), റോസ്ലിന് ഇരുവേലിക്കുന്നേല്‍ (ലൂര്‍ദ്ദ് മാതാ), ബെനഡിക്ട് തടത്തില്‍ (സെന്റ് മേരീസ്), ആഞ്ചലീന കാട്ടുപറമ്പില്‍ (സെന്റ് മാര്ട്ടിന്), സാങ്ക്റ്റ മരിയ (സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ) എന്നിവരടങ്ങിയ ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്.
താമരശ്ശേരി മേരീ മാതാ കത്തീഡ്രല്‍ ഇടവകയിലെ സെന്റ് മേരീസ് ഉല്ലാസ് കോളനി കുടുംബകൂട്ടായ്മ യൂണിറ്റ് മൂന്നാം സമ്മാനം നേടി. അമ്പിളി അനോഷ് ചിറ്റിനപ്പിള്ളില്‍, ഷൈജ ഷനോജ് അധികാരത്തില്‍, അനോഷ് പോള്‍ ചിറ്റിനപ്പിള്ളില്‍, രാജന് ജോസഫ് നാക്കുഴിക്കാട്ട്, മെലീസ സിറിള്‍ പുത്തന്‍പറമ്പില്‍, നീനു ജെയിംസ് പ്രായിക്കുളം, താരാ തോമസ് തറപ്പത്ത് എന്നിവരടങ്ങിയ ടീമാണ് പങ്കെടുത്തത്.
മികച്ച പ്രകടനം കാഴ്ച്ചവെച്ച മറ്റ് ഇടവക-യൂണിറ്റുകള്‍:
നാലാം സ്ഥാനം: അശോകപുരം ഇന്‍ഫന്റ് ജീസസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, അഞ്ചാം സ്ഥാനം: മരഞ്ചാട്ടി സെന്റ് മേരീസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, ആറാം സ്ഥാനം: ഈസ്റ്റ് ഹില്‍ ഫാത്തിമ മാതാ ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, ഏഴാം സ്ഥാനം: മഞ്ചേരി സെന്റ് ജോസഫ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, എട്ടാം സ്ഥാനം: മലപ്പുറം സെന്റ് തോമസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, ഒമ്പതാം സ്ഥാനം: ദേവഗിരി സെന്റ് ജോസഫ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, പത്താം സ്ഥാനം: തേഞ്ഞിപ്പാലം സെന്റ് മേരീസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍.