മിഷന്‍ലീഗ് നവപ്രഭ 2025 ഉദ്ഘാടനം ചെയ്തു
ചെറുപുഷ്പ മിഷന്‍ലീഗ് കേരള സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മലബാര്‍ റീജിയണ്‍ സംഗമം ‘നവപ്രഭ 2025’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയോട് കൂടി ആരംഭിച്ച സംഗമത്തിന് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ സ്വാഗതം ആശംസിച്ചു. അന്തര്‍ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപ്പറമ്പില്‍, താമരശ്ശേരി രൂപത പ്രസിഡന്റ് ജിനോ തറപ്പുതൊട്ടിയില്‍, മലബാര്‍ റീജിയണ്‍ ഓര്‍ഗനൈസര്‍ ബാബു ചെട്ടിപ്പറമ്പില്‍, സംസ്ഥാന വൈസ് ഡയറക്ടര്‍മാരായ ഫാ. ജിതിന് വേലിക്കകത്ത്, സിസ്റ്റര്‍ മേരി ജൂലിയ DIH, മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. മനോജ് അമ്പലത്തിങ്കല്‍, കണ്ണൂര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ. സിബിന് കൂട്ടുകല്ലുങ്കല്‍, തലശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ബിബിന്‍ വടക്കേപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും നാഷണല്‍ ട്രെയിനറുമായ തോമസ് കല്ലറയ്ക്കല്‍ ക്ലാസ്സ് നയിച്ചു. സംസ്ഥാന സെക്രട്ടറി ജയ്സണ്‍ പുളിച്ചുമാക്കല്‍, ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

