ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്ന കുടുംബനയങ്ങള്‍ വേണം: മാര്‍പാപ്പ
ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബസൗഹൃദ നയങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര കുടുംബദിനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നാം അഭിമുഖീകരിക്കുന്ന ജനസംഖ്യയുടെ കുറവ് എന്ന യാഥാര്‍ത്ഥ്യത്തിനുള്ള മറുമരുന്ന് കുടുംബങ്ങള്‍ വിപുലീകരിക്കുകയെന്നത് മാത്രമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
എല്ലാ രാജ്യങ്ങളിലെയും സാമൂഹികവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ നയങ്ങള്‍ കുടുംബജീവിതത്തോടുള്ള സൗഹൃദത്തോടും സ്വീകാര്യതയോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഇന്ന് പലരും കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് കുടുംബങ്ങള്‍ നടത്തുന്ന ഒരു സംരഭം ആയിട്ടാണ് കാണുന്നത്. നിര്‍ഭാഗ്യവച്ചാല്‍ നിരാശയിലും ഭക്തിയിലും അല്ലെങ്കില്‍ അനിശ്ചിതത്വത്തില്‍ വളരുന്ന യുവതലമുറയുടെ മാനസീകവസ്ഥയെ ഈ മനോഭാവം അസ്വസ്ഥമാക്കുന്നുവെന്ന് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.