ആവേശമായി ഇഗ്‌നൈറ്റ് 2025


അല്‍ഫോന്‍സാ കോളജില്‍ നാലുവര്‍ഷ ബിരുദ പഠനത്തിന് പ്രാരംഭം കുറിച്ച് സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ പ്രോഗ്രാം ‘ഇഗ്നൈറ്റ് 2025’ ശ്രദ്ധേയമായി. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട്‌ ടാക്‌സസ് ആന്റ് കസ്റ്റംസ്‌ (സിബിഐസി) മുന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍ ജോസഫ് ഐആര്‍എസ് ഉദ്ഘാടനം ചെയ്തു.

”വിദ്യാർത്ഥികളുടെ മുമ്പിൽ അനന്തമായ സാധ്യതകൾ ലോകം തുറന്നിട്ടുണ്ട്; അതിലേക്ക് എത്തിച്ചേരാൻ നിങ്ങളെ പ്രാപ്തരാക്കുക എന്നതാണ് കോളേജ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. മുന്നിലുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറാൻ അൽഫോൻസാ കോളേജിലെ വിദ്യാഭ്യാസം നിങ്ങൾക്ക് മുതൽക്കൂട്ടാകും ” ഡോ. ജോൺ ജോസഫ് ഉൽഘാടന സന്ദേശത്തിൽ പറഞ്ഞു

എഴുത്തുകാരന്‍, ചിത്രകാരന്‍, അധ്യാപന്‍ എന്നീ നിലകളില്‍ പ്രഗല്‍ഭനായ ഡോ. സോമന്‍ കടലൂര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് ജോയി കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ എം സി, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സാനിയാമോള്‍ ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന പരിപടികളാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്.