യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ നിഖ്യ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികാഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു. യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര് ഐറേനിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സഭയിലെ വിശ്വാസികള്‍ സ്നേഹത്തോടും ഐക്യത്തോടും കൂടി മുന്നേറുന്നതാണ് നിഖ്യാ സുന്നഹദോസിന്റെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ സഭകളിലെ വിശ്വാസികള്‍ ഐക്യത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
താമരശ്ശേരി രൂപത എക്കുമിനിസം ഡയറക്ടറും കോടഞ്ചേരി മേഖല യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ഡയറക്ടറുമായ റവ. ഡോ. ജോസ് പെണ്ണാപറമ്പില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, യുസിഎഫ് കോടഞ്ചേരി മേഖല സെക്രട്ടറി ഫാ. ബേസില്‍ തമ്പി പടിഞ്ഞാറേക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. സ്കറിയ ഈന്തലാംകുഴിയില്‍, ഫാ. അനൂപ് അലക്സാണ്ടര്‍, ഫാ. എബി ചിറയില്‍, ഫാ. ഷിജോ താന്നിയംകട്ടയില്, റവ. റിനോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
യാക്കോബായ സുറിയാനി സഭ പെരുമ്പാവൂര്‍ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോര് അഫ്രേം, കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ആന്റണി തറേക്കടവില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
രാജു ചൊള്ളാമഠത്തില്‍, ഏലിയാസ്, ഷിജി അവനൂര്‍, ജയ്സണ്‍ മീന്മുട്ടി, ഷിബു മൈക്കാവ് ആനി പുത്തന്‍പുര, ടെസ്സി വേളങ്കോട്, ഓമന കേളംകുന്നേല്‍, ലീന മാത്യു, റെജി പേഴത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഏഡി 325-ല്‍ കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ ആഹ്വാന പ്രകാരം ഇന്നത്തെ ടര്‍ക്കിയിലെ നിഖ്യയിലാണ് സൂനഹദോസ് നടന്നത്.
