വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസി വര്‍ഷം പ്രഖ്യാപിച്ചു. 2026 ജനുവരി 10 മുതല്‍ 2027 ജനുവരി 10 വരെയാണ് വര്‍ഷാചരണം. പൂര്‍ണ്ണദണ്ഡവിമോചനം നേടാനുള്ള അവസരം ഫ്രാന്‍സിസ് അസീസി വര്‍ഷത്തില്‍ ലഭിക്കുമെന്ന് വത്തിക്കാനിലെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി പുറപ്പെടുവിച്ച കല്പ്പനയില് പറയുന്നു.
ലോകത്തെവിടെയുമുള്ള ഏതെങ്കിലും ഫ്രാന്‍സിസ്കന്‍ കണ്‍വെഞ്ച്വല്‍ ആശ്രമ പള്ളിയിലോ, വിശുദ്ധ ഫ്രാന്‍സിസിന് സമര്‍പ്പിച്ചിരിക്കുന്ന പള്ളിയിലോ തീര്‍ത്ഥാടനം നടത്തി കൗദാശിക കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ അനുസരിച്ചുള്ള പ്രാര്‍ത്ഥന എന്നിവ നടത്തി പൂര്‍ണ ദണ്ഡവിമോചനം നേടാം.
വയോധികരും, രോഗികളും, അവരെ ശുശ്രൂഷിക്കുന്നവരും, ഗൗരവതരമായ കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തവരുമായ ആളുകള്‍ക്കും, പാപങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയും, പതിവായുള്ള മൂന്ന് നിബന്ധനങ്ങള്‍ കഴിയുന്നതും വേഗം ചെയ്യാനുള്ള തീരുമാനമെടുത്തും, അദ്ധ്യാത്മികമായി ഫ്രാന്‍സിസ്കന്‍ വര്‍ഷത്തിലെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും, പൂര്‍ണ്ണദണ്ഡവിമോചനം നേടാനാകും.
