പരിസ്ഥിതി ദിനത്തില്‍ തെരുവുനാടകം അവതരിപ്പിച്ച് കെസിവൈഎം പ്രതിഷേധം
കക്കാടംപൊയില്‍: വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങള്‍ക്ക് എതിരെയും സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പരിസ്ഥിതി ദിനത്തില്‍ പ്രതിഷേധവുമായി കെസിവൈഎം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗാക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് വന്യമൃഗസംരക്ഷണത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കപട പരിസ്ഥിതിവാദികള്‍ക്കും എതിരെ തെരുവുനാടകം അവതരിപ്പിച്ചാണ് പ്രതിഷേധ ദിനം ആചരിച്ചത്. പുല്ലൂരാംപാറ യൂണിറ്റ് അംഗങ്ങളാണ് തെരുവു നാടകം അവതരിപ്പിച്ചത്.
പ്രതിഷേധ ദിനത്തിന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. ഷാജി, ഡോ. ചാക്കോ കാളംപറമ്പില്‍, ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍, അഭിലാഷ് കുടിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.