കാക്കവയല്‍ ഇടവക ജൂബിലി ഗാനം പുറത്തിറക്കി


കാക്കവയല്‍ ഇടവകയുടെ രജത ജൂബിലി ആഘോഷവേളയില്‍ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ മനോഹരമായ ജൂബിലി ഗാനം പുറത്തിറക്കി. ഇന്ന് (19/11/2023) ഞായറാഴ്ച, വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഫിലിപ് ചക്കുംമൂട്ടില്‍ റിലീസിംഗ് നിര്‍വഹിച്ചു. ഇടവകയുടെ രജത ജൂബിലി ആപ്തവാക്യമായ ‘ഇടവക ഒരു കുടുംബം’, എന്ന ആശയത്തെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ജൂബിലി ഗാനം രചിച്ചിട്ടുള്ളത്.

ഗാനത്തിന്റെ രചന നിര്‍വഹിച്ചത് ഇടവകയുടെ വികാരിയായ ഫാ. ഫിലിപ് ചക്കുംമൂട്ടിലാണ്. ഈ ഗാനത്തിന് ഈണം നല്‍കുകയും ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്തത് പ്രശസ്ത സംഗീത സംവിധായകനായ ജോബി ജോര്‍ജ് ആണ്. കെ. ജി. ഷിബു, ജിസ്സി സണ്ണി, ജെയ്‌നി ഗാര്‍ഷല്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ജൂബിലി ആഘോഷിക്കുന്ന ഏത് ഇടവകയിലും ആഘോഷവേളയില്‍ പാടാന്‍ സാധിക്കത്തക്ക വിധത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചത് ദൃശ്യം ഡിജിറ്റല്‍ സ്റ്റുഡിയോസാണ്.

ഗാനത്തിന്റെ ദൃഷ്യാവിഷ്‌ക്കാരം കാണാന്‍ യുട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യൂ:

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.