Career

ഭാരത് മാതാ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 11 ഒഴിവുകള്‍


എറണാകുളം – അങ്കമാലി രൂപതയ്ക്കു കീഴിലുള്ള തൃക്കാക്കര ഭാരത് മാതാ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഇക്‌ണോമിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബോട്ടണി, സുവോളജി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരാകണം.

ബോട്ടണിയിലെ രണ്ട് ഒഴിവുകളില്‍ ഒന്ന് ഓപ്പണ്‍ ക്വോട്ടയും മറ്റൊന്ന് കമ്മ്യൂണിറ്റി ക്വോട്ടയുമാണ്. കെമിസ്ട്രിയിലും സുവോളജിയിലും ഓപ്പണ്‍ ക്വോട്ടയിലാണ് ഒഴിവ്. ഇക്‌ണോമിക്‌സിലെ ഒരൊഴിവ് ഭിന്നശേഷി സംവരണമാണ്. ഫിസിക്കല്‍ എഡ്യുക്കേഷനിലെയും ഇംഗ്ലീഷിലെയും ഓരോ ഒഴിവുകള്‍ കമ്മ്യൂണിറ്റി ക്വോട്ടയിലാണ്. മാത്തമാറ്റിക്‌സില്‍ നാല് ഒഴിവുണ്ട്. ഇതില്‍ രണ്ട് എണ്ണം ഓപ്പണ്‍ ക്വോട്ടയും ഒന്ന് കമ്മ്യൂണിറ്റി ക്വോട്ടയും മറ്റൊന്ന് ഭിന്നശേഷി സംവരണവുമാണ്.

കോളജ് വെബ്‌സൈറ്റായ https://www.bharatamatacollege.in/ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റായി കോളജ് മാനേജരുടെ പേരില്‍ അയക്കണം. 2500 രൂപയാണ് അപേക്ഷാ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2425121


Leave a Reply

Your email address will not be published. Required fields are marked *