സൗജന്യ KEAM എന്‍ട്രന്‍സ് പരിശീലനം
തൃശൂര്‍ അതിരൂപതയുടെ കീഴില്‍ ചെറുതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി എന്‍ജിനീയറിങ് കോളജിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ വച്ച് സൗജന്യ കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് (KEAM) പരിശീലനം ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലെ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ഒമ്പതു മുതല്‍ 12 വരെയാണ് ക്ലാസുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.jecc.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9526924455, 9526934455 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.