ഇടവകകള്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം: ബിഷപ്
താമരശ്ശേരി രൂപതയിലെ കൈക്കാരന്മാരുടെ സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ഇടവകകള്‍ ചേര്‍ന്ന് പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കണമെന്നും ഇടവകയില്‍ സാമൂഹ്യബോധം വളര്‍ത്തുന്നതിന് കൈക്കാരന്മാര്‍ മുന്‍കൈ എടുക്കണമെന്നും ബിഷപ് പറഞ്ഞു. കൈക്കാരന്മാര്‍ ഇടവകയുടെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വിവരിച്ചു. മണിപ്പൂരിലെ കലാപഭൂമികള്‍ സന്ദര്‍ശിച്ച അനുഭവങ്ങളാണ് അഡ്വ. ജസ്റ്റിന്‍ പങ്കുവച്ചത്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍, ഫാ. ജോര്‍ജ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.