സിസ്റ്റര്‍ ആനി ജോസഫ് സിഎംസി നിര്യാതയായി
മലബാര്‍ വിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്‍ അംഗവും സിഎംസി സന്യാസ സഭാംഗവുമായ സിസ്റ്റര്‍ ആനി ജോസഫ് സിഎംസി (73) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ (09/08/2023) രാവിലെ 10.15 ന് തിരുവമ്പാടി മഠം ചാപ്പലില്‍ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
എടൂര്‍ കൊടകുത്തിയേല്‍ ജോസഫ് – മറിയം ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ ആനി. സഹോദരങ്ങള്‍: ചാക്കോച്ചന്‍ (late), മത്തായി (റിട്ട. പോസ്റ്റ്മാസ്റ്റര്‍), ജോയ് (റിട്ട. ടീച്ചര്‍ ), ദേവസ്യ (late), സിസ്റ്റര്‍ ജോസ് മരിയ സിഎംസി (തലശ്ശേരി), തോമസ്, സിസ്റ്റര്‍ ജോയ്‌സ് സിഎംസി (താമരശ്ശേരി), ജോണ്‍ (late), ജോര്‍ജ്, ത്രേസ്യമ്മ (റിട്ട. ടീച്ചര്‍), അച്ചാമ (റിട്ട. ടീച്ചര്‍).
തിരുവമ്പാടി, കൂടരഞ്ഞി, ചവറ ഭവന്‍ താമരശ്ശേരി, മേരിക്കുന്ന് എന്നിവിടങ്ങളില്‍ മഠം സുപ്പീരിയറായും, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും, ലിസ്യൂ റാണി നഴ്‌സറി സ്‌കൂള്‍ തിരുവമ്പാടി, നസ്രത്ത് ഭവന്‍ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍, ചാവറ എല്‍പി സ്‌കൂള്‍ താമരശ്ശേരി, സാന്തോം നഴ്‌സറി തോട്ടുമുക്കം എന്നീ സ്‌കൂളുകളില്‍ ഹെഡ്മിസ്ട്രസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.