നാല്‍പതുമണി ആരാധന നാളെ മുതല്‍
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാല്‍പതുമണി ആരാധന നാളെ (ഒക്ടോബര്‍ 4) ആരംഭിക്കും. വിലങ്ങാട് ഫൊറോന പള്ളിയില്‍ ആരംഭം കുറിക്കുന്ന നാല്‍പതുമണി ആരാധന ഫൊറോനയിലെ മറ്റു പള്ളികളിലും പൂര്‍ത്തിയാക്കി നവംബറോടെ മരുതോങ്കര ഫൊറോനയില്‍ ആരംഭിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും നാല്‍പതു മണിക്കൂര്‍ ആരാധന നടത്തും. ഓരോ പള്ളിയിലും നാലു ദിവസങ്ങളായാണ് ആരാധന നടക്കുക. നാല്‍പതു മണി ആരാധന നടക്കുന്ന പള്ളികളും ദിവസങ്ങളും ചുവടെ:
വിലങ്ങാട് (ഒക്ടോബര്‍ 4 – 7), വാളൂക്ക് (ഒക്ടോബര്‍ 9-12), പാലൂര്‍ (ഒക്ടോബര്‍ 13-17), മഞ്ഞക്കുന്ന് (ഒക്ടോബര്‍ 18-21), വടകര (ഒക്ടോബര്‍ 23-26), വളയം (ഒക്ടോബര്‍ 27-31). നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ രണ്ടു വരെ മരുതോങ്കര ഫൊറോനയിലെ പള്ളികളില്‍ നാല്‍പതുമണി ആരാധന നടക്കും.