സ്റ്റാര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ്
സ്റ്റാര്‍ട്ടില്‍ ഒരു വര്‍ഷം നീളുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് ആരംഭിക്കുന്നു. 2024 ജനുവരി അഞ്ചിന് കോഴ്‌സ് ആരംഭിക്കും. ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുക. പ്രോഗ്രാമിങ്ങില്‍ മുന്‍ പരിചയം ആവശ്യമില്ല. കംപ്യൂട്ടര്‍ സംബന്ധിച്ച് പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. പൈത്തണ്‍ പ്രോഗ്രാമിങ് ലാങ്വേജാണ് ഉപയോഗിക്കുന്നത്. പാഠ്യവിഷയങ്ങളെ ആറ് മോഡ്യൂളായി തിരിച്ചിട്ടുണ്ട്. അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും വിദഗ്ധനായ രഞ്ജി ജോണാണ് മുഖ്യ ഇന്‍സ്ട്രക്ടര്‍. കോഴ്‌സ് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2357843, 9037107843