കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ മരിയന്‍ നൈറ്റ് ഇന്ന്
കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആദ്യ വെള്ളിയാഴ്ചകളില്‍ സംഘടിപ്പിക്കുന്ന ‘മരിയന്‍ നൈറ്റ്’ ഇന്ന് വൈകിട്ട് നാലിന് കുമ്പസാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് 4.30ന് ജപമാലയും അഞ്ചു മണിക്ക് വിശുദ്ധ കുര്‍ബാനയും. വചന പ്രഘോഷണത്തിന് ബ്രദര്‍ ബിനീഷ് കണ്ണൂര്‍ നേതൃത്വം നല്‍കും. 7.45 മുതല്‍ സൗഖ്യാരാധന. 8.30ന് നേര്‍ച്ച ഭക്ഷണത്തോടെ മരിയന്‍ നൈറ്റ് അവസാനിക്കും. സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ മരിയന്‍ നൈറ്റിന് നേതൃത്വം നല്‍കും.