ജനുവരി 18: വിശുദ്ധ പ്രിസ്‌കാ
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ പ്രിസ്‌ക ഒരു കുലീന റോമന്‍ വനിതയായിരുന്നു. 275-ല്‍ രക്തസാക്ഷിത്വം വരിച്ചു. വിയാഓസ്തിയായില്‍ വച്ചു പ്രിസ്‌കായുടെ തല വെട്ടപ്പെട്ടുവെന്നാണ് ഐതീഹ്യം. വിശുദ്ധയുടെ നാമദേയത്തിലുള്ള ഒരു ദേവാലയത്തില്‍ പുണ്യവതിയുടെ പൂജ്യാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നു. ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ സന്നദ്ധത പ്രകാശിപ്പിച്ച ഈ ധീരവനിതയുടെ ധൈര്യം സഹിച്ചുകൊണ്ട് ദൈവത്തെ സ്‌നേഹിക്കാന്‍ നമുക്ക് പ്രചോദനമായിരിക്കേണ്ടതാണ്.