ജനുവരി 24: വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് മെത്രാന്‍ (വേദപാരംഗതന്‍)
1566-ല്‍ തോറെണ്‍സ് എന്ന സ്ഥലത്ത് ഫ്രാന്‍സിസ് ജനിച്ചു. പാരീസിലും പാദുവായിലും വിദ്യാഭ്യാസം നടത്തിയ ശേഷം 1593-ല്‍ ഫ്രാന്‍സിസ് ഒരു വൈദികനായി. വിശുദ്ധി പ്രസംഗിക്കുന്ന ഒരു അപ്പസ്‌തോലനായി അദ്ദേഹം രംഗപ്രവേശം ചെയ്തു. അന്ത്യം വരെ അങ്ങനെ തുടര്‍ന്നു. 1602-ല്‍ ഫ്രാന്‍സിസ് ജനീവയിലെ മെത്രാനായി നിയമിക്കപ്പെട്ടു. വളരെ പ്രശ്‌നങ്ങളുണ്ടായിരുന്ന ആ രൂപതയെ ക്രമപ്പെടുത്താന്‍ പ്രയോഗിച്ച നയം ശാന്തതയുടെതാണ്.
ഒരു തുള്ളി തേന്‍ കൊണ്ട് ഒരു ചാറ ചുറുക്കക്കൊണ്ടെന്നതിനേക്കാള്‍ കൂടുതല്‍ ഈച്ചകളെ പിടിക്കാമെന്ന് വിശുദ്ധ ഫ്രാന്‍സിസ് പറയാറുണ്ട്. അതായത് കോപം കൊണ്ടെന്നതിനേക്കള്‍ കൂടുതല്‍ ആത്മാക്കളെ ശാന്തതകൊണ്ട് നേടിയെടുക്കാമെന്ന് സാരം. ഫ്രാന്‍സിസിന് 20 കൊല്ലം വേണ്ടിവന്നു തന്റെ മുന്‍ കോപത്തെ നിയന്ത്രിക്കാന്‍, എന്നാല്‍ എപ്പോഴും കാരുണ്യമായും ശാന്തമായും വ്യാപരിച്ചിരുന്ന വിശുദ്ധന് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് ആരും കരുതിയില്ല.
അദ്ദേഹത്തിന്റെ നിത്യമായ പ്രസന്നതയും ശാന്തതയും അദ്ദേഹത്തിന് ‘യോഗ്യനായ വിശുദ്ധന്‍’ എന്ന പേര് നേടിക്കൊടുത്തു.