ഏപ്രില്‍ 14: വിശുദ്ധ വലേരിയനും ടിബൂര്‍ത്തിയൂസും മാക്‌സിമൂസും
വിശുദ്ധ സെസിലിയായ്ക്ക് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു യുവാവാണ് വലേരിയന്‍, അവള്‍ വലേരിയനെ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തി. ഇരുവരും കൂടി സ്വസഹോദരന്‍ ടിബൂര്‍ത്തിയൂസിനെ മനസ്സുതിരിച്ചു. അവരെ വധിക്കാന്‍ നിയമിതനായ ഉദ്യോഗസ്ഥനായിരുന്നു മാക്സിമൂസ്. രക്തസാക്ഷികളുടെ വിശുദ്ധ മാതൃക കണ്ട് ഇദ്ദേഹവും ക്രിസ്ത്യാനിയായി. മൂവരും 229-ല്‍ രക്തസാക്ഷിത്വമകുടം ചൂടി.
ഈ മൂന്നുപേരുടെ രക്തസാക്ഷിത്വരംഗം സിസിലിയിലല്ല, റോമയില്‍ത്തന്നെയാണ്. വിശുദ്ധ സെസിലിയായുടെ തീക്ഷ്ണത കൊണ്ട് മാനസാന്തരപ്പെട്ട ഈ കുടുംബത്തിന്റെ നിത്യസ്തുതി ഗാനങ്ങള്‍ മാലാഖമാര്‍ക്ക് എത്രയും പ്രിയങ്കരമായിരുന്നു. ലൗകികാഡംബരങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിന് പ്രതിഷ്ഠിതമായിരുന്ന ആ ഹൃദയങ്ങള്‍ സ്വര്‍ഗ്ഗീയ മാധുര്യം ഭൂമി യില്‍വച്ചുതന്നെ ആസ്വദിക്കുന്നുണ്ടായിരുന്നു. അതിനാല്‍ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് പ്രവേശനം നല്കുന്ന രക്തസാക്ഷിത്വമകുടം അവര്‍ക്ക് അതിവേഗം വന്നുചേര്‍ന്നു.