ഫെബ്രുവരി 16: വിശുദ്ധ ജൂലിയാന
നിക്കോഡോമിയയിലാണ് വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വിജാതിയനും ക്രൈസ്തവ വിരുദ്ധനുമായിരുന്നു. മാക്‌സിമിനിയാനൂസിന്റെ മര്‍ദ്ദനക്കാലത്ത് വളരെയേറെ പീഡനങ്ങള്‍ക്കു ശേഷം അവളുടെ ശിരസ്സ് ഛേദ്ദിക്കപ്പെടുകയാണ് ഉണ്ടായത്. ജൂലിയാനയുടെ നടപടി പുസ്തകത്തില്‍ പിശാചുമായി അവള്‍ നടത്തിയ സമരങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിനാലാവണം വിശുദ്ധയുടെ ചിത്രത്തില്‍ ഒരു പിശാചിനെ ശൃംഖലകൊണ്ട് ബന്ധിച്ചിട്ടുള്ളതും വിശുദ്ധ അതിനെ വലിച്ചിഴക്കുന്നതുമായി കാണുന്നത്. ജാനുവരിയ എന്ന ഒരു ഭക്തസ്ത്രീ വിശുദ്ധ ജൂലിയാനയുടെ സ്തുതിക്കായി ഒരു ദേവാലയം നിര്‍മ്മിക്കുകയും അതില്‍ രക്തസാക്ഷിണിയുടെ പൂജ്യാവശിഷ്ടം സ്ഥാപിക്കുകയും ചെയ്തു.