ഫെബ്രുവരി 23: വിശുദ്ധ പോളിക്കാര്‍പ്പ് മെത്രാന്‍ രക്തസാക്ഷി
ആധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്മിര്‍ണായിലെ മെത്രാനായിരുന്ന പോളിക്കാര്‍പ്പ്. മര്‍ക്കസ് ഔറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളിക്കാര്‍പ്പിനെ വധിക്കണമെന്ന് വിജാതിയര്‍ മുറവിളികൂട്ടി. വന്ദ്യനായ മെത്രാനെ വധിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മടി തോന്നി. പോളിക്കാര്‍പ്പിനോട് ഈശോയെ ദൂഷണം പറയാന്‍ പ്രൊക്കൊണ്‍സും ആജ്ഞാപിച്ചു. അദ്ദേഹം പ്രത്യുത്തരിച്ചു: ‘വര്‍ഷങ്ങളോളം ഞാന്‍ ക്രിസ്തുവിനെ സേവിച്ചു. അവിടുന്ന് എനിക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. പ്രത്യുത വളരെ നന്മചെയ്തിട്ടുണ്ട്. ഞാന്‍ അവിടുത്തെ എങ്ങനെ ദൂഷണം പറയും? എന്റെ സ്രഷ്ടാവിനെ എങ്ങനെ ദൂഷണം പറയാനാണ്. അവിടുന്നാണ് എന്റെ ന്യായാധിപന്‍.’
ഇതുകേട്ട് ക്രുദ്ധനായ പ്രൊക്കോണ്‍സള്‍ പോളിക്കാര്‍പ്പിനെ ജീവനോടെ ദഹിപ്പിക്കാന്‍ ആജ്ഞാപിച്ചു. കരങ്ങള്‍ ബന്ധിച്ച് അദ്ദേഹത്തെ അഗ്നിയില്‍ നിറുത്തി. എന്നാല്‍ അഗ്നി അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. ചിതയില്‍ നിന്ന് സുഗന്ധം വീശി. അപ്പോള്‍ കുന്തം കൊണ്ട് വിജാതീയര്‍ അദ്ദേഹത്തെ കുത്തിക്കൊന്നു.