Daily Saints

മാര്‍ച്ച് 11: വിശുദ്ധ എവുളോജിയൂസ്


സ്‌പെയിനില്‍ കോര്‍ഡോബോ എന്ന പ്രദേശത്ത് ഒരു സെനറ്റര്‍ കുടുംബത്തിലാണ് എവുളോജിയൂസ് ജനിച്ചത്. സുകൃതംകൊണ്ടും പഠനസാമര്‍ത്ഥ്യംകൊണ്ടും പ്രസിദ്ധിയാര്‍ന്ന അദ്ദേഹം പുരോഹിതനായി. ജാഗരണവും ഉപവാസവും പ്രാര്‍ത്ഥനയും ചേര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം എത്രയും ഭാസുരമായിരുന്നു.

ലെയോക്രീഷ്യാ എന്ന ഒരു മുസ്ലിം കന്യക രഹസ്യമായി ക്രിസ്തുമത തത്ത്വങ്ങള്‍ പഠിപ്പിച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ചിരുന്നു. അവള്‍ക്ക് മാതാപിതാക്കന്മാര്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നല്‍കാഞ്ഞതില്‍ അവളുടെ ആഗ്രഹപ്രകാരം വിശുദ്ധ എവുളോജിയൂസും അദ്ദേഹത്തിന്റെ സഹോദരി അനുലോനയും ചേര്‍ന്ന് അവളെ ഒളിപ്പിച്ചു. ഇതറിഞ്ഞ് മാതാപിതാക്കന്മാര്‍ എവുളോജിയൂസിനെ സാരസന്മാരുടെ രാജാവിന്റെ മുമ്പില്‍ ഹാജരാക്കുകയും രാജാവിന്റെ കൗണ്‍സില്‍ അദ്ദേഹത്തിന്റെ ശിരസ് ഛേദിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. മൃതികരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് 859 മാര്‍ച്ച് 11-ന് അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു.


Leave a Reply

Your email address will not be published. Required fields are marked *