ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ജോലി:ആല്‍ഫ മരിയ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു
തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ 2023 – 2024 വര്‍ഷങ്ങളില്‍ ആരോഗ്യമേഖലയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന DHS Staff Nurse – Nursing Officer, AIIMS – NORCET തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുക്കമായുള്ള പരിശീലന ക്ലാസ്സുകള്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളും, കുന്നമംഗലം, തിരുവമ്പാടി സെന്ററുകളില്‍ ഓഫ് ലൈന്‍ ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷകള്‍ നടക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ റെക്കോഡഡ് വീഡിയോകള്‍ ആല്‍ഫ മരിയ അക്കാദമി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും. മുന്‍ വര്‍ഷങ്ങളിലെ പരീക്ഷ ചോദ്യ പേപ്പറുകള്‍ വിശകലനം ചെയ്യും. ദിവസന പരിശീലന പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. നൂറില്‍ അധികം മെഗാ ടെസ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ക്ലാസുകളുടെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള നോട്ടുകള്‍ നല്‍കുന്നതാണ്. അഡ്മിഷന് വിളിക്കേണ്ട നമ്പര്‍: 99468 65818, 99616 54611