ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 04


 

#1. 72 പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരിക്കുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും എത്ര പേരെ വീതമാണ് തനിക്കു മുന്‍പേ അയച്ചത്?

#2. കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ ആരോട് പ്രാര്‍ത്ഥിക്കാനാണ് ഈശോ ആവശ്യപ്പെട്ടത്?

#3. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും ആ വീടിന് എന്ത് ആശംസിക്കണം?

#4. …………… അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും.

#5. അവരോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് എവിടെ വസിക്കുവിന്‍ എന്നാണ് ആവശ്യപ്പെട്ടത്?

#6. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നു എന്ന് ആരോട് പറയണം?

#7. ………………. ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവോ, നീ പാതാളത്തോളം താഴത്തപ്പെടും.

#8. എത്ര പേരാണ് സന്തോഷത്തോടെ തിരിച്ചുവന്നത്?

#9. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. അധ്യായവും വാക്യവും ഏത്?

#10. എല്ലാ കാര്യങ്ങളും പിതാവ് ആരെ ഏല്‍പ്പിച്ചിരിക്കുന്നു?

#11. ലൂക്കാ 11:1-ല്‍ ശിഷ്യന്മാരില്‍ ഒരുവന്‍ യേശുവിനെ എങ്ങനെയാണ് സംബോധന ചെയ്തത്?

#12. അന്നന്ന് വേണ്ട ആഹാരം ………. ദിവസവും ഞങ്ങള്‍ക്ക് തരണമേ

#13. പിശാച് പുറത്തു പോയപ്പോള്‍ ഊമന്‍ എന്ത് ചെയ്തു?

#14. ഊമന്‍ സംസാരിച്ചപ്പോള്‍ ജനങ്ങളുടെ പ്രതികരണം എന്തായിരുന്നു?

#15. അന്തഃച്ഛിദ്രമുള്ള രാജ്യത്തിന് എന്ത് സംഭവിക്കും?

#16. വേറെ ചിലര്‍ അവനെ പരീക്ഷിക്കുവാന്‍ എന്താണ് ആവശ്യപ്പെട്ടത്?

#17. നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. എന്ന് ജനക്കൂട്ടത്തില്‍നിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് ആര്?

#18. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ …………….. ഈ തലമുറയ്ക്കും അടയാളമായിരിക്കും.

#19. ശരീരത്തിന്റെ വിളക്ക് എന്ത്?

#20. ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ടത് ആര്?

#21. …………….. അടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു.

#22. ഭിന്നിച്ചിരിക്കുന്ന എത്രപേര്‍ ഒരു വീട്ടില്‍ ഉണ്ടാകും എന്നാണ് പറഞ്ഞത്?

#23. യജമാനന്‍ വരുമ്പോള്‍ എങ്ങനെ കാണപ്പെടുന്ന ഭൃത്യനാണ് ഭാഗ്യവാന്‍?

#24. …………….. കൊല്ലുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ട.

#25. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അധ്യായവും വാക്യവും ഏത്?

#26. അഞ്ചു കുരുവികള്‍ എത്ര നാണയത്തിന് വില്‍ക്കപ്പെടുന്നു?

#27. ഭയപ്പെടേണ്ട നിങ്ങള്‍ ആരെക്കാള്‍ വിലയുള്ളവരാണ്?

#28. ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ ആര് ഏറ്റുപറയും?

#29. ആര്‍ക്കെതിരായ ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല.

#30. എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും. അധ്യായവും വാക്യവും ഏത്?

Previous
Finish

Results

അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.

ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.

അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 11) പഠനവിഷയം ലൂക്ക 13, 14, 15 അധ്യായങ്ങള്‍.


2 thoughts on “ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 04

Leave a Reply

Your email address will not be published. Required fields are marked *