Monday, March 10, 2025
Diocese News

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം നടത്തി


കെസിവൈഎം താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി സ്മാരക മലബാര്‍ മേഖല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ലോഗോ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് കൈമാറി പ്രകാശനം ചെയ്തു.

2024 യുവജന വര്‍ഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 2-ന് നടക്കും. താമരശ്ശേരി രൂപതയുടെ തൃതീയ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ സ്മരണാര്‍ത്ഥം ഇത്തരമൊരു കായിക മത്സരം നടത്തുന്നത് അഭിനന്ദനര്‍ഹമാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, പ്രസിഡന്റ് റിച്ചാഡ് ജോണ്‍, ജനറല്‍ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലന്‍ ബിജു, എക്‌സിക്യൂട്ടീവ് അംഗം എബിന്‍ തോമസ്, താമരശ്ശേരി മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.


Leave a Reply

Your email address will not be published. Required fields are marked *