പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ
ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ ബ്രസല്‍സിലെ കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ലെബനനിലെ സംഘര്‍ഷത്തില്‍ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തിയ പാപ്പ ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ക്കാരെ മോചിപ്പിക്കണമെന്നും മാനുഷിക സഹായം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
‘ഈ യുദ്ധം ജനസംഖ്യയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പശ്ചിമേഷ്യയില്‍ ദിനംപ്രതി നിരവധി ആളുകള്‍ മരിക്കുന്നത് തുടരുകയാണ്. ലെബനനിലും ഗാസയിലും പലസ്തീനിലെ മറ്റ് ഭാഗങ്ങളിലും ഇസ്രായേലിലും ഉടന്‍ വെടിവയ്പ്പ് അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം” ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
മൂവായിരത്തിലധികം പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.