കെസിവൈഎം സംസ്ഥാന കലോത്സവം നവംബര്‍ 9, 10 തീയതികളില്‍
കെസിവൈഎം സംസ്ഥാന കലോത്സവം ‘ഉത്സവ് 2024’ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ ആതിഥേയത്വത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നവംബര്‍ 9, 10 തീയതികളില്‍ നടക്കും.
ഒമ്പതിന് രാവിലെ 8.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 9.15-ന് പതാക ഉയര്‍ത്തും. 11-നാണ് ഉദ്ഘാടന ചടങ്ങുകള്‍. നാലു വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍.
