‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് പുറത്തിറങ്ങി
ഫ്രാന്‍സീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം, ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ എന്നര്‍ത്ഥം വരുന്ന ‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.
യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെ അധികരിച്ചുള്ള ‘ദിലെക്‌സിത് നോസ്’ എന്ന ചാക്രികലേഖനം പാപ്പാ ഒക്ടോബര്‍ 24-നാണ് പുറപ്പെടുവിച്ചത്.
ഇന്ത്യന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഭാരതത്തിലെ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐ ആണ്. ഹിന്ദിയിലാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ചാക്രികലേഖനത്തിന്റെ ആദ്ധ്യാത്മിക ഗുണങ്ങള്‍ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതില്‍ നിന്നുള്‍ക്കൊള്ളാനും വിവര്‍ത്തനം ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് സഹായകമാകുമെന്ന് സിസിബിഐയുടെ പൊതുകാര്യദര്‍ശി ഡല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ ജോസഫ് കൂത്തൊ പ്രകാശനവേളയില്‍ അനുസ്മരിച്ചു.