ഫീയെസ്റ്റ കരോള്‍ഗാന മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും ചേര്‍ന്നൊരുക്കുന്ന കരോള്‍ഗാന മത്സരം ‘ഫീയെസ്റ്റ 2K24’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 14 (ശനി) ഉച്ചയ്ക്ക് ഒന്നു മുതല്‍
മേരിക്കുന്ന് പിഎംഒസിയിലാണ് മത്സരം. ഡിസംബര്‍ അഞ്ചിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001 രൂപ, 3001 രൂപ, 2001 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസുകള്‍.
നിബന്ധനകള്‍: ഒരു ടീമില്‍ പരമാവധി ഏഴു പേരും കുറഞ്ഞത് അഞ്ചു പേരും ഉണ്ടായിരിക്കണം. ഒരു മലയാള ഗാനം മാത്രമാണ് ആലപിക്കേണ്ടത്. ഗാനദൈര്‍ഘ്യം ഏഴു മിനിറ്റില്‍ കൂടരുത്. മൈക്ക് ഉണ്ടായിരിക്കുന്നതല്ല. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ആവശ്യമുള്ളവര്‍ക്ക് പേപ്പറില്‍ എഴുതിയ ലിറിക്‌സ് നോക്കി പാടാവുന്നതാണ്. ബാക്ക് ഡ്രോപ്പ്, തീം, ഡ്രസ് എന്നിവയ്ക്ക് പ്രത്യേക മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.
രജിസ്‌ട്രേഷും മറ്റു വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പറുകള്‍: 7902510633 (ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍), 9400297653 (ഫാ. ഡൊമിനിക്ക് കുഴിവേലില്‍).