നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഡിസംബര്‍ ഏഴിന്
താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിതര്‍ക്കായി സംഘടിപ്പിക്കുന്ന നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഡിസംബര്‍ ഏഴിന് (ശനി) മേരിക്കുന്ന് പിഎംഒസിയില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.
സഭയുടെയും മാര്‍പാപ്പാമാരുടെയും നൂതന പ്രബോധനങ്ങള്‍ പരിചയപ്പെടുകയും പഠിക്കുകയും ചെയ്യുക, ദൈവശാസ്ത്രം പഠിച്ചിട്ടുള്ള സിസ്റ്റേഴ്സിന് അവരുടെ അറിവ് പങ്കുവയ്ക്കാന്‍ വേദി ഒരുക്കുക, അവരെ പരിചയപ്പെടുക, വിവിധ സന്യാസസമൂഹ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കാണാനും, പരിചയപ്പെടാനും, ആശയവിനിമയം നടത്താനും അവസരം സൃഷ്ടിക്കുക എന്നിവയാണ് സംഗമത്തിന്റെ ലക്ഷ്യങ്ങളെന്ന് പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ബിനു കുളത്തിങ്കല്‍ പറഞ്ഞു.
താമരശ്ശേരി രൂപതയില്‍ സേവനം ചെയ്യുന്ന സമര്‍പ്പിതര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍: 8281346179.