Wednesday, January 22, 2025
Diocese News

പ്രവാസി സംഗമം ഡിസംബര്‍ 22ന്


താമരശ്ശേരി രൂപതയുടെ പ്രവാസി അപ്പോസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഡിസംബര്‍ 22-ന് വൈകുന്നേരം അഞ്ചുമണി മുതല്‍ ഏഴര വരെ താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടക്കും. താമരശ്ശേരി രൂപത അംഗങ്ങളായ പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സംഗമത്തില്‍ പങ്കെടുക്കും.

പ്രവാസികളായവര്‍ക്ക് താമരശ്ശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങളില്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും ഇതിലൂടെ കഴിയുമെന്ന് പ്രവാസി അപ്പോസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *