മേരി മാതാ കത്തീഡ്രല്‍ രജത ജൂബിലി ആഘോഷം സമാപിച്ചു
താമരശേരി മേരി മാതാ കത്തീഡ്രലില്‍ മൂന്നുദിവസങ്ങളിലായി നടന്ന
ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃത്വ തിരുനാളും കൂദാശ കര്‍മ്മം ചെയ്തതിന്റെ രജത ജൂബിലി ആഘോഷങ്ങളും സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിയ്ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സിലര്‍ ഫാ. അബ്രാഹം കാവില്‍ പുരയിടത്തില്‍, വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍, അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.കുര്യന്‍ താന്നിക്കല്‍ എന്നിവരും രൂപതയിലെ 25 ഓളം വൈദികരും സഹകാര്‍മ്മികരായി. തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും സ്‌നേഹവിരുന്നും നടത്തി.
വികാരി ഫാ.മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. ജിതിന്‍ നരിവേലില്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. മാത്യു മംഗലമഠത്തില്‍, ട്രസ്റ്റിമാരായ കുര്യന്‍ കരിമ്പനയ്ക്കല്‍, ചാക്കോച്ചന്‍ പ്രായിക്കളം, ജോബിഷ് തുണ്ടത്തില്‍, ഷാജി വളവനാനിക്കല്‍, എന്നിവര്‍ ജൂബിലി ആഘോഷത്തിന് നേതൃത്വം നല്‍കി.