താമരശ്ശേരി രൂപതയില്‍ ജൂബിലി വര്‍ഷത്തിന് തുടക്കമായി


ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന് താമരശ്ശേരി രൂപതയിലും തുടക്കമായി. മേരിമാതാ കത്തീഡ്രലില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി വര്‍ഷ ലോഗോ പ്രകാശനം ചെയ്തു. കത്തീഡ്രലിനെ ജൂബിലി വര്‍ഷ തീര്‍ത്ഥാടന കേന്ദ്രമായി ബിഷപ് പ്രഖ്യാപിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. ജിതിന്‍ നരിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.