ACC ആദ്യവര്‍ഷ പാഠപുസ്തകം ‘ഫിദെസ് വോള്യം 1’ പ്രസിദ്ധീകരിച്ചു
യുവജന വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ആരംഭിച്ച മൂന്നുവര്‍ഷം നീളുന്ന ACC കോഴ്‌സിന്റെ (Advanced Course in Catechesis) ആദ്യ വര്‍ഷത്തെ 18 പാഠ്യ വിഷയങ്ങള്‍ ക്രോഡീകരിച്ച് ഫിദെസ് വോള്യം 1 പാഠപുസ്തകം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. കക്കാടംപൊയിലില്‍ വിശ്വാസ പരിശീലന കേന്ദ്രം സംഘടിപ്പിച്ച പവര്‍ സെല്‍ പ്രോഗ്രാമിലാണ് ബിഷപ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.
കോപ്പികള്‍ അടുത്തയാഴ്ച്ച മുതല്‍ മതബോധന ഓഫീസില്‍ ലഭ്യമാകുമെന്ന് ഡയറക്ടര്‍ ഫാ. രാജേഷ് പള്ളിക്കാവലയലില്‍ അറിയിച്ചു.