ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍
താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പദ്ധതിയുടെ ഭാഗമായി ഗ്രാമവികസന സമിതികളുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സൗജന്യ ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍ ജനുവരി ഒന്‍പതു മുതല്‍ 16 വരെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.
ക്യാന്‍സറിന്റെ കാരണങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റി വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും.
ബോധവല്‍ക്കരണ സെമിനാര്‍ തീയതിയും വേദിയും ചുവടെ:
ജനുവരി 09 വ്യാഴം- രാവിലെ 10 മുതല്‍ 12 വരെ വെറ്റിലപ്പാറ പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ പനംപ്ലാവ് പാരിഷ് ഹാള്‍
ജനുവരി 10 വെള്ളി രാവിലെ 10 മുതല്‍ 12 വരെ പുതുപ്പാടി പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ കോടഞ്ചേരി പാരിഷ് ഹാള്‍
ജനുവരി 11 ശനി രാവിലെ 10 മുതല്‍ 12 വരെ മരിയാപുരം പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ പാലൂര്‍ക്കോട്ട പാരിഷ് ഹാള്‍
ജനുവരി 14 ചൊവ്വ രാവിലെ 10 മുതല്‍ 12 വരെ കൂരാച്ചുണ്ട് പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ മുതുകാട് പാരിഷ് ഹാള്‍
ജനുവരി 15 ബുധന്‍ രാവിലെ 10 മുതല്‍ 12 വരെ വിലങ്ങാട് പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ മുരുതോങ്കര പാരിഷ് ഹാള്‍
ജനുവരി 16 വ്യാഴം രാവിലെ 10 മുതല്‍ 12 വരെ ആനക്കാംപൊയില്‍ പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ കൂടരഞ്ഞി വ്യാപാരഭവന്‍ ഹാള്‍
