കെസിവൈഎം രൂപതാ സമിതിക്ക് പുതിയ നേതൃത്വം
കെസിവൈഎം രൂപതാ പ്രസിഡന്റായി റിച്ചാള്‍ഡ് ജോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോടഞ്ചേരി മേഖലാ അംഗം ആല്‍ബിന്‍ ജോസാണ് പുതിയ ജനറല്‍ സെക്രട്ടറി. താമരശ്ശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്ന വാര്‍ഷിക സെനറ്റിനോടാനുബന്ധിച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
താമരശ്ശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, ആനിമേറ്റര്‍ സി. റൊസീന്‍ എസ്എബിഎസ് ജനറല്‍ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് രൂപതയിലെ 11 മേഖലകളുടെയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടന ചര്‍ച്ചയും ആലോചനകളും നടന്നു. സെനറ്റ് സന്ദര്‍ശിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതാക്കളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും 2024 വര്‍ഷത്തെ നേതാക്കളെ ആദരിക്കുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍:
വൈസ് പ്രസിഡന്റ്:
- ബോണി സണ്ണി (കോടഞ്ചേരി)
- ട്രീസ മേരി (തിരുവമ്പാടി)
സെക്രട്ടറിമാര്‍:
- അഞ്ചല്‍ കെ. ജോസഫ് (താമരശ്ശേരി)
- ബില്‍ഹ മാത്യു (മരുതോങ്കര)
ട്രഷറര്‍: ജോബിന്‍ ജെയിംസ് (വിലങ്ങാട്)
സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍:
- അഭിലാഷ് കുടിപ്പാറ (വിലങ്ങാട്)
- ചെല്‍സിയ മാത്യു (താമരശ്ശേരി)
സംസ്ഥാന സെനറ്റ് അംഗങ്ങള്‍:
- അലന്‍ ബിജു (തോട്ടുമുക്കം)
- ആഗി മരിയ ജോസഫ് (മലപ്പുറം)
എസ്.എം.വൈ.എം. കൗണ്‍സിലര്‍മാര്‍:
- ഡെല്‍ബിന്‍ സെബാസ്റ്റ്യന്‍ (താമരശ്ശേരി)
- അഞ്ജലി ജോസഫ് (പാറോപ്പടി)
രൂപത എക്സിക്യൂട്ടീവ് മെമ്പേഴ്സ് :
അലോണ കോടഞ്ചേരി, അബിന്‍ മരുതോങ്കര, രോഹിത് പറോപ്പാടി, ഡോണ കൂരാച്ചുണ്ട്, ആഗ്നസ് വിലങ്ങാട,് അലന്‍ മലപ്പുറം, അന്‍ലിയ തോട്ടുമുക്കം, അമല്‍ തിരുവമ്പാടി, ്അലീന കൂരാച്ചുണ്ട്, ആല്‍ബിന്‍ കൂരാച്ചുണ്ട്, അനു പെരിന്തല്‍മണ്ണ, അമല്‍ പെരിന്തല്‍മണ്ണ, അജിത് പെരിന്തല്‍മണ്ണ, സാന്ദ്ര പെരിന്തല്‍മണ്ണ, ജിത്തുമോന്‍ കരുവാരുകുണ്ട്, ഏയ്ഞ്ചല്‍ കരുവാരുകുണ്ട്.