Monday, March 10, 2025
Diocese News

പ്രോ-ലൈഫ് ദിനാചരണവും വലിയ കുടുംബങ്ങളുടെ സംഗമവും


മരിയന്‍ പ്രോ- ലൈഫ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രോ-ലൈഫ് ദിനാചരണവും രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമവും മാര്‍ച്ച് 31-ന് തിരുവമ്പാടി ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 10-ന് സംഗമം ആരംഭിക്കും. മരിയന്‍ പ്രോ-ലൈഫ് മൂവ്‌മെന്റ് രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മെറിന്‍ ജോസ് എസ്എച്ച്, രൂപതാ പ്രസിഡന്റ് സജീവ് പുരയിടത്തില്‍, സെക്രട്ടറി ജോണ്‍സണ്‍ തെങ്ങുംതോട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.


Leave a Reply

Your email address will not be published. Required fields are marked *