താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം നടത്തുന്ന അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ കാറ്റക്കൈസിസ് (ACC) ഫലം പ്രഖ്യാപിച്ചു. എസിസി ആദ്യ വര്‍ഷ പരീക്ഷയില്‍ (13-ാം ക്ലാസ്) ദിയ ബിജു പരവര (മലപ്പുറം) രൂപതാതലത്തില്‍ ഒന്നാം റാങ്ക് നേടി. റോമിത കെ. ബൈജു കാലായില്‍ (മാലാപറമ്പ്) രണ്ടും ആന്‍ മരിയ വിനോദ് കല്ലുവെട്ടുകുഴിയില്‍ (കരുവാരകുണ്ട്) മൂന്നും റാങ്കുകള്‍ നേടി.

എസിസി രണ്ടാം വര്‍ഷ പരീക്ഷയില്‍ (14-ാം ക്ലാസ്) കീര്‍ത്തന റോയ് മുള്ളൂര്‍ (കൂടരഞ്ഞി) ഒന്നാം റാങ്ക് കരസ്ഥമാക്കി. മിഖേല ക്രിസ്റ്റി ടോം ഇലവുങ്കല്‍ (പടത്തുകടവ്) രണ്ടും അലിറ്റ് കുര്യാക്കോസ് പുത്തന്‍പുരയ്ക്കല്‍ (തിരുവമ്പാടി) മൂന്നും റാങ്കുകള്‍ നേടി.

എസിസി മൂന്നാം വര്‍ഷ പരീക്ഷയില്‍ (15-ാം ക്ലാസ്) അലന്‍ ടോം മാത്യു കൊച്ചുപറമ്പിലിനാണ് (വെറ്റിലപ്പാറ) ഒന്നാം റാങ്ക്. നെല്‍സ മരിയ ബാബു പുത്തന്‍പുരയ്ക്കല്‍ (കണ്ണോത്ത്), എസ്തര്‍ ക്രിസ്റ്റി ടോം ഇലവുങ്കല്‍ (പടത്തുകടവ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ വിശ്വാസ പരിശീലനമാണ് എസിസിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഇടവകയിലെയും വാട്‌സാപ്പ് ഗ്രൂപ്പ് മുഖേന ഓണ്‍ലൈനായാണ് ക്ലാസുകള്‍ നല്‍കുന്നത്. 18 ക്ലാസുകളാണ് ഒരു വര്‍ഷം നടത്തുന്നത്. ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്. എസിസി ആദ്യ വര്‍ഷ പരീക്ഷയില്‍ 850 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രണ്ടാം വര്‍ഷത്തില്‍ 560ഉം മൂന്നാം വര്‍ഷത്തില്‍ 400ഉം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.
