മൂറോന്‍ വെഞ്ചരിപ്പ് നടത്തി


നോമ്പുകാലത്ത് നടത്തിവരുന്ന വൈദികരുടെ പൊതുമാസധ്യാനവും വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പും താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നടന്നു. അഭിഷേക തൈല വെഞ്ചരിപ്പു കര്‍മ്മത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സനാതന ദിവ്യകാരുണ്യ വിദ്യാപീഠം റെക്ടര്‍ ഫാ. ഡെന്നീസ് പട്ടേരുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ മൂറോന്റെ പ്രാധാന്യവും സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വചന സന്ദേശത്തില്‍ പങ്കുവച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈദികരും സന്യസ്തരും ഇടവക പ്രതിനിധികളും പങ്കെടുത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.