മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പുതിയ തലമുറയെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി രൂപപ്പെടുത്തുന്നുവെന്നും സ്റ്റാര്‍ട്ട് അക്കാദമി ഇതിന്റെ ഉജ്ജ്വല മാതൃകയാണെന്ന് ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) അക്കാദമിയുടെ ഇരുപതാമത് (2025-26) അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിച്ചു. സ്റ്റാര്‍ട്ടിന്റെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസം, വ്യക്തിത്വവികാസം, ആത്മാന്വേഷണം, ഭാവിയിലേക്കുള്ള പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിന്തകള്‍ പങ്കുവെച്ചു.
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്രിസ്റ്റോ എം. ഷാജി, എഞ്ചല്‍ മരിയ അജു, ഐറിന്‍ മരിയ എലിസബത്ത്, വിഷ്ണുമായ, ജോയല്‍ മനോജ്, ജോസിന്‍ ജെയിംസ്, ആന്റോണിയോ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
AI & Python കോഴ്‌സിന്റെ നാലാം പതിപ്പ് ബിഷപ്പിന്റെ സാന്നിധ്യത്തില്‍ തുടക്കമായി. ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരക്കല്‍, കമ്മ്യുണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
