‘ജീവധാര’ രക്തദാന ക്യാമ്പ് സെപ്റ്റംബര്‍ ഏഴിന്


താമരശ്ശേരി രൂപത ചെറുപുഷ്പ മിഷന്‍ലീഗും പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കട്ടിപ്പാറ ഇടവകയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജീവധാര’ രക്തദാന ക്യാമ്പ് സെപ്റ്റംബര്‍ ഏഴിന് രാവിലെ ഒമ്പതു മുതല്‍ കട്ടിപ്പാറ സ്‌കൂളില്‍ നടക്കും.

രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് നടത്തുന്നത്.

ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, കട്ടിപ്പാറ ഇടവക വികാരി ഫാ. മാത്യു മുളങ്ങാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും.