ജീവധാര രക്തദാന ക്യാമ്പ് നടത്തി


താമരശ്ശേരി രൂപത ചെറുപുഷ്പ മിഷന്‍ ലീഗും, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കട്ടിപ്പാറ ഇടവകയും, എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കട്ടിപ്പാറ യുപി സ്‌കൂളില്‍ വച്ച് നടത്തി. ക്യാമ്പ് താമരശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്യുന്നത് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഏറ്റവും നല്ല പ്രകടനമാണെന്നും, സാധിക്കുമ്പോള്‍ നമ്മളുടെ രക്തം മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കുവാന്‍ കഴിയണമെന്നും, അതില്‍ നമ്മള്‍ സന്തോഷം കണ്ടെത്തണമെന്നും തദവസരത്തില്‍ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. കട്ടിപ്പാറ ഹോളി ഫാമിലി പള്ളി വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ സ്വാഗതം ആശംസിച്ചു. ഡോ. നിതിന്‍ ഹെന്‍ട്രി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. നിതീഷ് കല്ലുള്ള തോട്, വാര്‍ഡ് മെമ്പര്‍ ഷാഹിം ഹാജി, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് ശ്രീ. ജിനോ തറപ്പുതൊട്ടിയില്‍, ശ്രീ. ഷാന്‍ കട്ടിപ്പാറ, ശ്രീ. സലിം പുല്ലടി, ട്രസ്റ്റി ജോഷി മണിമല, ജൂബിലി കണ്‍വീനര്‍ ശ്രീ. രാജു തുരുത്തിപ്പിള്ളില്‍ ശ്രീ. ബാബു ചെട്ടിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജോര്‍ജ് വായ്പൂകാട്ടില്‍, റെജി മണിമല, ജോയ് വായ്പുകാട്ടില്‍, ചാണ്ടി ചുമട് താങ്ങിക്കല്‍,ശ്രീ. അരുണ്‍ പള്ളിയോടില്‍, സിസ്റ്റര്‍ പ്രിന്‍സി സി. എം. സി., ജിന്‍സി കൊച്ചുവീട്ടില്‍, ഷിന്‍സി കല്ലന്മാരുകുന്നേല്‍, ലിയ കൊച്ചുവീട്ടില്‍, ജെസ് മരിയ മണിമല എന്നിവര്‍ നേതൃത്വം നല്‍കി.