സ്വര്‍ണ്ണ നേട്ടവുമായി ബിലിന്‍ ജോര്‍ജ് ആന്റണി


ചെന്നൈയില്‍ നടന്ന 64-ാമത് നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജ് ആന്റണി സ്വര്‍ണ്ണം നേടി. ഒരു മണിക്കൂര്‍ 29 മിനിറ്റ് 35.12 സെക്കന്റിലാണ് ബിലിന്‍ ചാമ്പ്യനായത്. ചക്കിട്ടപാറ ഇടവകാംഗം തെങ്ങുംപള്ളില്‍ ആന്റണി-ലീന ദമ്പതികളുടെ മകനാണ്.