കുടുംബക്കൂട്ടായ്മ രൂപതാ സമിതിക്ക് പുതിയ നേതൃത്വം


കുടുംബക്കൂട്ടായ്മ ഡയറക്ടറായി നിയമിതനായ ഫാ. ജിനോയ് ജോര്‍ജ് പനക്കലിന്റെ നേതൃത്വത്തില്‍ കുടുംബക്കൂട്ടായ്മ രൂപതാ സമിതിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈങ്ങാപ്പുഴ ഇടവകാംഗം പ്രകാശ് മാത്യു പുളിക്കേക്കരയാണ് പുതിയ രൂപതാ പ്രസിഡന്റ്. പാറോപ്പടി ഇടവകാംഗം മേരിക്കുട്ടി സെബാസ്റ്റ്യന്‍ എടക്കരയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് – സെബാസ്റ്റ്യന്‍ ളാമണ്ണില്‍ (നെന്മേനി), ജോ. സെക്രട്ടറി – ഷേര്‍ലി തോമസ് തെക്കയില്‍ (മൈലെള്ളാംപാറ), ട്രഷറര്‍ – സെബാസ്റ്റ്യന്‍ വട്ടമറ്റത്തില്‍ (കോടഞ്ചേരി) എന്നിവരാണ്.