കൂമ്പാറ ബേബിയുടെ സംസ്‌കാരം ഇന്ന്


ഇന്നലെ അന്തരിച്ച കവിയും സാഹിത്യകാരനുമായ പാലയ്ക്കാതടത്തില്‍ കൂമ്പാറ ബേബി (70)യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 01:30-ന് വസതിയില്‍ ആരംഭിച്ച് പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സിമിത്തേരിയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ പുതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. താമരശ്ശേരി രൂപതയുടെ നാടക സമിതിയായ അക്ഷര കമ്മ്യൂണിക്കേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ്. സമതിക്ക് ‘അക്ഷര’ എന്നു പേര് നിര്‍ദ്ദേശിച്ചതും അദ്ദേഹമായിരുന്നു. നൂറിലേറെ കൃസ്തീയ ഭക്തിഗാനങ്ങളുള്‍പ്പെടെ നിരവധി ഗാനങ്ങളുടെ രചയിതാവാണ്.

ഭാര്യ: ലീലാമ്മ മഞ്ഞപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ഫാ. ലിബിന്‍ (അസി. വികാരി അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി) ലിബിന (കോട്ടക്കല്‍). മരുമകന്‍: ഷിജു കുഴികണ്ടത്തില്‍.