ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപതാ കലോത്സവം പ്രേഷിതം 2K25ല്‍ കൂരാച്ചുണ്ട് മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. തിരുവമ്പാടി മേഖല രണ്ടും കോടഞ്ചേരി മേഖല മൂന്നും സ്ഥാനങ്ങള്‍ നേടി.
തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ നടന്ന കലോത്സവം തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ പ്രസിഡന്റ് ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, അല്‍ഫോന്‍സ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍, ജൂനിയര്‍ പ്രസിഡന്റ് ക്രിസ് ബി. ഫ്രാന്‍സിസ്, ജൂനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ലിയ മെഴുകനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
വേനപ്പാറ വികാരി ഫാ. സ്‌കറിയ മങ്ങരയില്‍, കൂടരഞ്ഞി വികാരി ഫാ. വിനോയ് പുരയിടത്തില്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ശാഖാ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് ശാഖയാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്. തിരുവമ്പാടി, ചക്കിട്ടപാറ ശാഖകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

തിരുബാലസഖ്യം രൂപതാ കലോത്സവം: തിരുവമ്പാടി ഫൊറോന ചാമ്പ്യന്മാര്‍
തിരുബാലസഖ്യം രൂപതാ കലോത്സവത്തില്‍ തിരുവമ്പാടി ഫൊറോന ഓവറോള്‍ ചാമ്പ്യന്മാരായി. പാറോപ്പടി ഫൊറോന രണ്ടും കോടഞ്ചേരി ഫൊറോന മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇടവകാടിസ്ഥാനത്തില്‍ കൂടരഞ്ഞി ഇടവകയാണ് കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയത്. വിലങ്ങാട്, പാറോപ്പടി ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.